-----------------------------------------
സ്ലംഡോഗ് മില്യനെയര്‍ കാണാന്‍ തിയറ്ററിനു മുന്നില്‍ ക്യൂവില്‍ നിന്ന സായിപ്പ് ചോദിച്ചു, ഇന്ത്യയില്‍ ഇതുപോലെ ചോരികളുണ്ടോ എന്ന്. ആ ചോദ്യം കേട്ട് തൊലിയുരിഞ്ഞ എല്ലാവരോടുമായി പറയട്ടെ, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. തീര്‍ച്ചയായും ഉണ്ട് സായിപ്പേ, ഇന്ത്യയില്‍ നിങ്ങള്‍ വന്നു കണ്ടുപോയിട്ടുള്ള സ്ഥലങ്ങള്‍ക്കു പുറമേ തൂറന്ന കക്കൂസുകളുള്ള ചേരികളും കുട്ടികളെക്കൊണ്ട് ഭിക്ഷയെടുപ്പിക്കുന്ന മാഫിയകളും ഉണ്ട്, ആ ചേരികളില്‍ നിങ്ങള്‍ കണ്ടത് എന്റെ സഹോദരന്‍മാരാണ് എന്നു പറയാനുള്ള ചങ്കുറപ്പില്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒരു രാജ്യസ്നേഹിയല്ല.ഇവിടെ ചേരികളും ദുരിതവുമില്ല ഉള്ളത് മനോഹരമായ ബീച്ചുകളും ടൂറിസം കേന്ദ്രങ്ങളുമാണെന്ന് പറയുന്ന ഇന്ത്യക്കാര്‍ തന്നെയാണ് സത്യത്തില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയെ കരിതേച്ചു കാണിക്കുന്നത്. ഒരിന്ത്യന്‍ പൌരന് വര്‍ണശബളമായ നമ്മുടെ കാഴ്ചകളെ മഹത്വല്‍ക്കരിക്കുകയും നമ്മുടെ ദുരിതങ്ങളെയും വേദനകളെയും തമസ്കരിക്കുകയും ചെയ്യാന്‍ ധാര്‍മികമായി അവകാശമില്ല. ചേരികളും തീട്ടത്തില്‍ ചാടുന്ന കുട്ടികളുമല്ല, ഇവരൊന്നും ഇന്ത്യയിലുള്ളവരല്ല എന്നു പറയുന്നവരാണ് ഇന്ത്യയുടെ നാണക്കേട്.
----------------------------------------------------------------------
courtesy:pinto xavier
No comments:
Post a Comment