Wednesday, March 26, 2014

ഉത്തരാധുനിക കഥ!


'ഗാന്ധിജി ഒരു തപാല്‍ സ്ടാമ്പാകുന്നു.
എ കെ ജി ഒരു ബസ്‌ സ്റ്റോപ്പ്‌.

ഇ എം എസ് ഒരു ഭവന പദ്ധതി.

പ്രിയദര്‌ശിനി പൊലിഞ്ഞു വീഴാറായ ഒരു വായനശാല.'

ഉത്തരങ്ങളെല്ലാം ശരി തന്നെ.

കുട്ടികളുടെ ഉത്തരകടലാസില്‍ മാര്‍ക്ക് ഇട്ടു

ബീവരേജിന്റെ നീണ്ട വരിയില്‍ കയറി നിന്നു അദ്ധ്യാപകന്‍.....



-----------------------------------------


കടപ്പാട്: പവിത്രന്‍ തീക്കുനി

Tuesday, March 18, 2014

"യക്ഷി" ന്യൂ ജനറേഷൻ വെർഷൻ



      സിനിമ തിയേറ്ററിൽ നിന്നും 2nd ഷോ കഴിഞ്ഞു വരുന്ന പുരുഷന്മാരെ പ്രതീഷിച്ചു അർദ്ധ രാത്രി വിജനമായായ വഴിവക്കിൽ യക്ഷി കാത്തു നിന്നു.
മനുഷ്യ രക്തം കുടിക്കാനുള്ള ആർത്തി യക്ഷിയുടെ കണ്ണിൽ ജ്വലിച്ചു നിന്നിരിന്നു!
കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു പേർ ഇരുട്ടിലൂടെ നടന്നു വന്നു. ഇരയെ കിട്ടിയ സന്തോഷത്തോടെ യക്ഷി ഒരു യുവസുന്ദരിയായി വേഷം മാറി പുരുഷന്മാരുടെ അടുത്തെത്തി പിന്നെ ശ്രിന്ഗാര ഭാവത്തോടെ ചോദിച്ചു :
"ചുണ്ണാമ്പ് ഉണ്ടോ ചേട്ടാ... ?"
പിറ്റേന്ന് കാലത്ത് യക്ഷിയുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ഉടഞ്ഞ കുപ്പിവളകളും അവിടെ കിടപ്പുണ്ടായിരുന്നു. യക്ഷിയെ പിന്നീടൊന്നും അവിടെ ആരും കണ്ടിട്ടില്ല...  

  
 കടപ്പാട് : അജ്ഞാതൻ
-------------------------------------

Sunday, March 16, 2014

തോരാമഴയത്ത്”....



       പതിവിനു വിപരീതമായി നേരം വൈകിയതിനാല് സ്കൂളിലേക്കുള്ള വഴിയില് ഒറ്റയ്ക്കായ ഒരു ചെറിയ പെണ്കുട്ടി സ്കൂള് സഞ്ചി മുതുകില് തൂക്കിയിട്ടു ചുവന്ന നിറമുള്ള കുട തുറന്നു പിടിച്ചു മഴയിലൂടെ ഓടിയും നടന്നും കുന്നു കയറുമ്പോള് വഴി വക്കിലെ ഒരു മുള്പ്പടര്പ്പിന്റെ മറവില് നിന്ന് പ്രാകൃതനായ ഒരാള് അവളുടെ മുന്നിലേക്ക് ചാടി വീണ്, ഒച്ചെടുക്കുകയാനെങ്കില് അവളെ കൊന്നുകളയും എന്ന് പറഞ്ഞു. പണി പിടിച്ചത് പോലെ അയാള് വിറക...്കുന്നുണ്ടായിരുന്നു. അയാളുടെ കയ്യില് അറ്റം കൂര്ത്ത ഒരു കല്ല്. പെന്കുട്ടി അന്ധാളിച്ചു നിന്നു. അയാള് തന്റെ വലതു കൈ കല്ലുമായി അവളുടെ നേര്ക്ക് ഉയര്ത്തി. കല്ലിന്റെ കൂര്ത്ത മുനയില് അവളുടെ കണ്ണുകള് ഉടക്കി.
അവര്ക്കിടയില് മഴ ചരിഞ്ഞു പെയ്തു.
"നിന്റെ ചോറു പാത്രം എവിടെ?" അയാള് വ്യഗ്രതയോടെ ചോദിച്ചു.
പെണ്കുട്ടി പറയാന് ശബ്ദം കിട്ടാതെ, വിങ്ങലോടെ, തന്റെ മുതുകത്തുള്ള സഞ്ചി ചൂണ്ടിക്കാട്ടി. "ഉം, എടുക്ക്," അയാള് അവളെ ഭയപ്പെടുത്താന് ഉദ്ദേശിച്ചു വലതു കൈ ചലിപ്പിച്ചു കൊണ്ട് പറഞ്ഞു. കനലുകള് എരിയുന്ന അയാളുടെ മുഖത്തുനിന്നും കണ്ണെടുക്കാന് ധൈര്യപ്പെടാതെ അവള് സഞ്ചി കൈയ്യിലെടുത്തു. അതിനുള്ളില് ഒരു മഞ്ഞ കവരിലായി പൊതിഞ്ഞു വെച്ചിരിക്കുകയായിരുന്നു ചോറ് പാത്രം. അത് അവള് പുറത്തു എടുത്തപ്പോള് അയാള് കണ്ണുകളില് ഒരു തിളക്കത്തോടെ ഇടതു കൈ നീട്ടി. അവള് ഉറ്റു നോക്കിക്കൊണ്ട് പാത്രം അയാള്ക്ക് കൈമാറി.
"ഉം, പൊയ്ക്കോ. പക്ഷെ ഒരു കാര്യമുണ്ട്. വഴിയില് ആരോടും പറയരുത്." അയാള് മുരളുന്ന മട്ടില് പറഞ്ഞു.
പെണ്കുട്ടി ഇല്ലെന്നു ശിരസ്സ് അനക്കി. പിന്നെ അവള് പതുക്കെ നടന്നു തുടങ്ങി. അയാള് മുല്പ്പടര്പ്പിന് അപ്പുറത്തേക്ക് ധൃതിയില് നീങ്ങി. മഴ തുടര്ന്നു.
ഉണക്കമീന് കറിയോഴിച്ച ചോറ് തിന്നു തീരാരായപ്പോഴാണ് ആരോ തന്നെ ശ്രദ്ടിക്കുന്നുന്ദ് എന്ന് കവര്ച്ചക്കാരന് ഒരു ഞെട്ടലോടെ അറിഞ്ഞത്. കൌശല ശാലിയായ വന്യ മൃഗത്തെ പോലെ അയാള് പിന്നിലേക്ക് പതുങ്ങി.
"ഞാനാ." പെണ്കുട്ടി ഒരു മുള്പ്പടര്പ്പിന്റെ അരുകില് നിന്നു പറഞ്ഞു. വായിലിട്ട ചോറ് ചവക്കാന് ആവാതെ ഒട്ടൊരു നിശബ്ദതയില് അയാള് അവളെ നോക്കി .
"ചോറ് പാത്രത്തിനാ. അത് കൊണ്ട് പോയില്ലെങ്കില് തല്ലു കിട്ടും. എനിക്ക് " പെണ്കുട്ടി പറഞ്ഞു
അയാള് കുറച്ചു നേരത്തേക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ സന്ദിഗദ്ധതയില് ആയി. അതിന്റെ ഒടുവില് അയാള് പാത്രം അവള്ക്ക് നീട്ടി.
അത് കയ്യില് വാങ്ങി നേര്ത്ത ഒരു ചിരിയോടെ അവള് ചോദിച്ചു:
"ഇത്ര കൊറച്ചു ചോറ് തിന്നാല് വയറു നിറയോ?"
അയാള് അങ്ങനെ ഒരു ചോദ്യം അപ്രതീക്ഷിതം ആണെന്ന മട്ടില് കണ്ണിമയ്ക്കാതെ അവളെ നോക്കി...അയാളുടെ ഉള്ളില് നിന്നു അതി ദീനമായ ഒരു ശബ്ദം ഉയര്ന്നു. അയാള് ഇരു കൈകളും ശിരസ്സില് ചേര്ത്ത് തിരിഞ്ഞോടി തോരാ മഴയില് എങ്ങോ മറഞ്ഞു..


(” തോരാമഴയത്ത്”- സി വി ബാലകൃഷ്ണന്റെ ഹൃദയസ്പര്‍ശിയായ ഒരു കഥ )

Tuesday, December 6, 2011

Black Memories


December 6 1992

The dAY in which an unhealed scar appeared  on Indian secularistic view............
Babari Masjid
Babari Masjid  was destroyed in 1992 when a political rally developed into a riot involving 150,000 people, despite a commitment to the Indian Supreme Court by the rally organisers that the mosque would not be harmed..
 Let us pray that this will never happen again.........
 ----------------------------------------------------------------------------------------

Thursday, December 1, 2011

Save Mullapperiyar save Kerala....

ഒഴിവാക്കാനാകുന്ന ഒരു മഹാ ദുരന്തം നാം എന്തിനു കൈ നീട്ടി സ്വീകരിക്കണം…….

35 ലക്ഷം പേരുടെ ജീവിക്കാനുള്ള അവകാശമാണു ഇപ്പോൾ ചോദ്യച്ചിഹ്നമായി നിലനിൽക്കുന്നതു........



റിക്ടർ സ്കെയിലിൽ 6 നു മുകളിലൊ ഇടവിട്ടുള്ള ചെറിയ ചെറിയ ഭൂകംബങ്ങളൊ അതിജീവിക്കാൻ കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാമിനു സാധിക്കില്ല. അതുകൊണ്ടുതന്നെ അവസാനിക്കാത്ത ചർച്ചകൾ നടത്തിയിട്ടു ഒരു കാര്യവുമില്ല……
കാവേരി പ്രശ്നത്തിൽ തമിഴരെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നതു നാം കണ്ടതാണ്. അതുപോലെ നമ്മൾ മലയാളികൾ ഒറ്റക്കെട്ടായി ശക്തമായി പ്രതിഷേധിച്ചാൽ മാത്രമേ ഇതിനു പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാവുകയുള്ളു…..
ഇപ്പോൾ ഏറ്റവും അടിയന്തിരമായി ജലനിരപ്പു 136ൽ നിന്നു 120 അടിയെങ്കിലുമായി കൂറക്കുകയാണു വേണ്ടതു. അതു അടിയന്തിരമായി നടപ്പിലാകുന്നതു വരെ ശക്തമായായി നാം പ്രതിഷേധിക്കേണ്ടതാണ്. മുല്ലപ്പെരിയാർ ഡാമിന്റെ പുനർനിർമാണം ആയിരിക്കേണം ജലനിരപ്പു താഴ്ത്തിയതിനു ശേഷം നടത്തേണ്ട അടിയന്തിരമായ പ്രവർത്തനം...

Friday, November 25, 2011

26/11 Remembering Our Heroes.............

രക്തം മണക്കുന്ന ഓർമകൾക്കിന്നു മൂന്നാണ്ട് തികയുന്നു… ചിതറിത്തെറിച്ച ശരീരങ്ങളും തളം കെട്ടിക്കിടക്കുന്ന ര്ക്തചാലുകളും ഇന്നും മനസ്സിനെ വേട്ടയാറ്ടുന്നു………….
മാത്രുരാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച മേജൊർ സന്ദീപ്, തുക്കരാം ഒമ്ബൾ, ഹേമന്ദ് കറ്ര്ക്കരെ പോലെയുള്ള ധീര ജവാന്മർക്കു സ്മരന്ണയ്ക്കു മുന്നിൽ ഇന്നെ ദിനം ഞങ്ങൾ ആദരാഞജ്ലി അർപ്പിക്കുന്നു.
നിങ്ങളെന്നും ഞങ്ങലുടെ ഉള്ളിൽ ഉജ്ജ്വല ശോഭയോടെ നിറഞ്ഞു നിൽക്കും………